2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ജനമനസ്സില്‍ നിന്നും ഗാന്ധിജിയെ മാറ്റാന്‍ കഴിയില്ല

രാജീവ് അവിനാഷ് പാല

ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ പുറത്തിറക്കിയ കലണ്ടറുകളിലും ഡയറികളിലുമായിരുന്നു രാഷ്ട്ര പിതാവിന്റെ ചിത്രത്തിനു പകരം ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന മോദിയുടെ ചിത്രം നല്‍കിയത്. ഗാന്ധിജിയെ കലണ്ടറില്‍ നിന്നും നീക്കാനേ മോദിക്കും ബി.ജെ.പിയ്ക്കും കഴിയൂ ജനമനസ്സില്‍ നിന്നും മാറ്റാന്‍ കഴിയില്ല.
1948 ജനുവരിയില്‍ ഗാന്ധിജിയെ ഭൂമുഖത്തു നിന്നും ഇല്ലാതാക്കി, ഇപ്പോള്‍ 2017 ജനുവരിയില്‍ കലണ്ടറില്‍ നിന്നും . വസ്ത്രം ഇല്ലാത്തവര്‍ക്കായി മേല്‍മുണ്ട് ഉരിഞ്ഞു നല്‍കിയ ഗാന്ധിജിയുടെ ചിത്രം ഇരുന്നിടത്ത് സ്വന്തം കോട്ടില്‍ പേരെഴുതിയ ആളുടെ ചിത്രം അച്ചടിച്ചത് അങ്ങേയറ്റത്തെ ഹീന പ്രവര്‍ത്തി.
ഗുജറാത്തില്‍ ജനിച്ചത് കൊണ്ട് ഗാന്ധിയാകില്ല. അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്നു കരുതിയാല്‍ ഇന്ത്യയിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ല.എന്ന കാര്യം മോദി ഓര്‍ക്കുന്നത് നന്ന്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.