2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ജനപ്രീതി നേടാന്‍ വണ്‍പ്ലസ് സിക്‌സ്

 

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ പുതിയൊരു തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ചൈനീസ് കമ്പനിയായ വണ്‍പ്ലസ് വണ്‍. ഇതിന്റെ ഭാഗമായി തകര്‍പ്പന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണായ വണ്‍ പ്ലസ് സിക്‌സ്് ഇന്ത്യന്‍ വിപണിയിലിറക്കിയിരിക്കുകയാണ്.
മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. 6ജി.ബി-64 ജി.ബിയുടെയും 8ജിബി-128ജിബിയുടെയും ഫോണുകളാണ് വിപണിയിലിറക്കിയത്. 6 ജി.ബി മോഡലിന് 34,999 രൂപയും 8 ജിബി മോഡലിന് 39,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ കളറുകളിലായാണ് ഫോണുകള്‍ വിപണിയിലെത്തിയിരിക്കുന്നത്.
ഈവര്‍ഷം തന്നെ വണ്‍പ്ലസിന്റെ പുതിയ അഞ്ച് എക്‌സ്പീര്യന്‍സ് സ്റ്റോറുകള്‍ ഇന്ത്യയില്‍ തുറക്കുമെന്നും വണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ അടുത്തമാസം തന്നെ വിപണിയിലെത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഫോണിലെ പല ഫീച്ചറുകളും ആപ്പിള്‍ ഐഫോണ്‍ എക്‌സിലേതുമായി സാമ്യമുള്ളതാണ്. ഫോണിന്റെ ലിമിറ്റഡ് എഡിഷന്‍ ഈമാസം 29മുതല്‍ ആമസോണില്‍ ലഭ്യമാകും. ഫോണ്‍ ലണ്ടനില്‍ മുന്‍പുതന്നെ ലോഞ്ച് ചെയ്തിരുന്നു.
ഫ്‌ളാഗ്ഷിപ്പ് ഹൈ എന്‍ഡ് ഫോണ്‍ എന്ന നിലയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് ലഭ്യമാകുന്ന ഫോണ്‍ വണ്‍പ്ലസ് സിക്‌സ് തന്നെയായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
മികച്ച ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ പിന്തുണകളും നല്ല ബോഡി പാര്‍ട്‌സും ഫോണിനുണ്ട്. മുന്‍മോഡലുകളെ അപേക്ഷിച്ച് ഡിസൈന്‍, കാമറ, ഹാര്‍ഡ്‌വെയര്‍ എന്നിവയെല്ലാം മികച്ചതായി വണ്‍ പ്ലസ് സിക്‌സില്‍ കാണാം.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.