2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ജനപ്രാതിനിധ്യ നിയമം പരിഷ്‌കരിക്കണം

മന്‍സൂര്‍ ചുള്ളിയന്‍

നമ്മുടെ ജനപ്രാതിനിധ്യ നിയമം 1951ലെ പല വകുപ്പുകളും കാലോചിതമായി പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോക്‌സഭ,നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒരാള്‍ ഒരേസമയം രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് ജനാധിപത്യ പ്രക്രിയയില്‍ കാലങ്ങളായി തുടര്‍ന്ന് വരുന്ന തികച്ചും അനുചിതമായ ഒരു കീഴ് വഴക്കമാണ്. മാത്രമല്ല, അത് ആ മണ്ഡലത്തിലെ വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയുമാണ്.

കാരണം അവര്‍ വഞ്ചിക്കപ്പെടുന്നതോടൊപ്പം ഒരു ഉപതെരഞ്ഞെടുപ്പ് ചെലവ് കൂടി അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഒരാള്‍ക്ക് ഒരേ സമയം രണ്ട് മണ്ഡലങ്ങളെ പ്രതിനിധീകരിക്കാന്‍ നിയമസാധുത ഇല്ലെന്നിരിക്കെ രണ്ട് സീറ്റില്‍ ഒരേ സമയം മത്സരിക്കാന്‍ പാടില്ലെന്ന തരത്തിലോ അല്ലെങ്കില്‍ തന്മൂലമുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിന്റെ സാമ്പത്തിക ചെലവ് മുഴുവനും ആ സ്ഥാനാര്‍ഥി വഹിക്കണമെന്ന തരത്തിലോ ഈ നിയമം ഭേദഗതി ചെയ്യണം..!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.