2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജനകീയ ചികിത്സാ പദ്ധതി ഉദ്ഘാടനം നാളെ

മുവാറ്റുപുഴ:കോ-ഓപ്പറേറ്റീവ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ ജനകീയ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം നാളെ ചാലിക്കടവ് ജങ്ഷനിലെ ആശുപത്രി അങ്കണത്തില്‍ നടക്കും. രാവിലെ പത്തിനു നടക്കുന്ന സമ്മേളനം ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ്, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് പി.ആര്‍ മുരളീധരന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍,ആശുപത്രി പ്രസിഡന്റ് പി.എം. ഇസ്മയില്‍, ഹോണററി സെക്രട്ടറി എം.എ സഹീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പതിനായിരം രൂപയുടെ ഷെയര്‍ എടുക്കുന്ന ഉടമയ്ക്ക് എല്ലാ വര്‍ഷവും പതിനായിരം രൂപയുടെ ചികിത്സ ലഭിക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആധുനിക ചികിത്സയും ആശുപത്രിയുടെ പ്രത്യേകതയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കുമെന്ന് എം.എ സഹീര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.