2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ജഗദീഷ് ഷെട്ടാറിന്റെ ഫലം തടഞ്ഞുവച്ചു

ബംഗളൂരു: കര്‍ണാടകയിലെ നിര്‍ണായക സീറ്റായ ഹുബ്ലി ധര്‍വാഡ് സെന്‍ട്രലിലെ തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു.
ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിന്റെ ജയമാണ് കമ്മിഷന്‍ അസാധുവാക്കിയത്. വോട്ട് ചെയ്തവരുടെ കണക്കും വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ കണക്കും തമ്മില്‍ പൊരുത്തക്കേടുണ്ടായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഇത് കൃത്യമായി പരിശോധിച്ച ശേഷം ഫലം പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.ഇതോടെ 103 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. ലിംഗായത്ത് വിഭാഗത്തില്‍ പെട്ടയാളാണ് ഷെട്ടാര്‍.

വോട്ടിങ് നില
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളില്‍ 26 എണ്ണം കുറവ്. എന്നാല്‍ ബി.ജെ.പിയെക്കാള്‍ ആറ് ലക്ഷം അധികവോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 103 സീറ്റുകള്‍ നേടി മാറ്റമില്ലാതെ തുടരുന്ന ബി.ജെ.പിക്ക് 113 എന്ന മാജിക് നമ്പറിലെത്തല്‍ അസാധ്യമായി. കോണ്‍ഗ്രസ് 78 സീറ്റുകളും മൂന്നാം സ്ഥാനത്തുള്ള ജെ.ഡി.എസ് 37 സീറ്റുകളുമാണ് നേടിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം കോണ്‍ഗ്രസിന് 37.9 ശതമാനം വോട്ടുകളും ബി.ജെ.പിക്ക് 36.2 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. ജനതാദളിന് 18.5 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ നോട്ടയ്ക്ക് മൂന്നുലക്ഷം വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 36.6 ശതമാനം വോട്ടും ബി.ജെ.പിക്ക് 19.9 ശതമാനം വോട്ടുമാണ് ലഭിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.