2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ജംറ: ചെറുകല്ലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരേ മുന്നറിയിപ്പ്

ജിദ്ദ: ഹജ്ജിന്റെ ഭാഗമായ ജംറയിലെ കല്ലേറ് കര്‍മത്തിനുള്ള ചെറുകല്ലുകള്‍ സഞ്ചികളിലാക്കി വില്‍ക്കുന്നവര്‍ക്കെതിരേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ആഭ്യന്തര ഹജ്ജ് സര്‍വിസ് സ്ഥാപനങ്ങള്‍ക്കും വിദേശ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കും കീഴിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചെറുകല്ലുകള്‍ ഒന്നിച്ചു വിതരണം ചെയ്യുമെന്ന് അവകാശപ്പെട്ട് ചിലര്‍ ഇതിനകം പരസ്യം തുടങ്ങിയിരുന്നു.
കല്ലുകള്‍ വില്‍പന നടത്തുന്നതിന് ഒരു സ്ഥാപനത്തിനും ഏജന്‍സിക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം വില്‍പന നിയമലംഘനമാണ്. കല്ലേറ് കര്‍മത്തിന് ആവശ്യമായ ചെറുകല്ലുകള്‍ യന്ത്രസഹായത്തോടെ അണുമുക്തമാക്കി പായ്ക്ക് ചെയ്താണ് ഹാജിമാര്‍ക്ക് വിതരണം ചെയ്യുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.