2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ അരാന്‍പൂര്‍ മേഖലയിലെ ബുര്‍ഗാം ഗ്രാമത്തില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് പൊലിസുകാര്‍ക്ക് പരുക്കേറ്റു.
പട്രോളിങ്ങിനിടെ സുരക്ഷാ സേനക്കു നേരെ മാവോവാദികള്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോവാദികളെ വധിച്ചത്. ഏറ്റുമുട്ടല്‍ തുടരുന്നതായും മാവോവാദികളില്‍ നിന്ന് തോക്കുകള്‍ കണ്ടെത്തിയതായും പൊലിസ് വ്യക്തമാക്കി. സി.ആര്‍.പി.എഫ് 111ാം ബറ്റാലിയന്‍ സേനയാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.