2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിക്ക് വിജയം അനായാസമാകില്ല

 

റായ്പൂര്‍: ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിന് ഇത്തവണ തെരഞ്ഞെടുപ്പ് അത്ര സുഖകരമല്ല. അദ്ദേഹത്തിനെതിരേ മത്സരിക്കാന്‍ മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകള്‍ കരുണാ ശുക്ലയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പിക്കും മുഖ്യമന്ത്രി രമണ്‍ സിങ്ങിനും കടുത്ത വെല്ലുവിളിയാണ് കരുണാ ശുക്ല ഉയര്‍ത്തുന്നത്.
ഇരു പാര്‍ട്ടികളും വാജ്‌പേയിയുടെ പേര് മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നേട്ടവും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനായി ചെയ്ത വിവിധ പദ്ധതികളും മുന്‍നിര്‍ത്തിയാണ് ജനങ്ങളെ സമീപിക്കുന്നതെങ്കിലും വാജ്‌പേയിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍, കരുണാ ശുക്ല കടുത്ത വിമര്‍ശനമാണ് ബി.ജെ.പിക്കെതിരേ ഉയര്‍ത്തുന്നത്. വാജ്‌പേയിയും അദ്വാനിയും ജനങ്ങളോടു സംവദിച്ച രീതിയില്‍നിന്നു ബി.ജെ.പി ഒരുപാട് മാറിയിട്ടുണ്ടെന്നു കരുണാ ശുക്ല പറഞ്ഞു.
താന്‍ വാജ്‌പേയിയുടെ മരുമകളാണ്. അദ്ദേഹം പകര്‍ന്നുനല്‍കിയ ധൈര്യമാണ് തന്റെ രക്തത്തിലുള്ളതെന്നു വ്യക്തമാക്കിയാണ് അവരുടെ പ്രചാരണം. കോണ്‍ഗ്രസ് വിജയിച്ചാല്‍ സംസ്ഥാനത്ത് അഴിമതി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യത്തില്‍ ഉറപ്പുനല്‍കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.