2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ചോരവാര്‍ന്നു മരിക്കേണ്ടിവരില്ല, ഈ ഉപകരണം വ്യാപകമായാല്‍

റസാഖ് എം അബ്ദുല്ല

 

അപകടം നടന്ന് സമയത്തിനുള്ളില്‍ ചികിത്സ ലഭിക്കാത്തതുമൂലം ദിവസേന നിരവധി പേരുടെ ജീവനാണ് പൊലിയുന്നത്. കൃത്യസമയത്തിനുള്ളില്‍ ഡോക്ടറുടെ അടുത്ത് എത്തിയിരുന്നെങ്കില്‍ ഇവരില്‍ പലരുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു.

പുതുപുത്തന്‍ ഉപകരണങ്ങള്‍ കണ്ടെത്തുന്ന ലോകത്ത് ഇതിനൊരു പോംവഴിയും കാണാതിരിക്കാനാവില്ലല്ലോ.
മൊബൈല്‍ പഴ്‌സനല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റവുമായി വന്നിരിക്കുകയാണ് മെഡിക്കല്‍ ഗാഡ്ജറ്റ് രംഗത്തെ പ്രമുഖ കമ്പനിയായ ലൈഫ്‌കോം. സദാസമയം ഒപ്പം കരുതാന്‍ പറ്റുന്നവിധത്തിലുള്ള സെല്ലുലാര്‍ ട്രാന്‍സ്മിറ്ററാണിത്.

നമ്മള്‍ അപകടത്തില്‍പ്പെട്ടാല്‍ ഉപകരണത്തിലുള്ള പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം മതി. വിവരം എത്തേണ്ടിടത്ത് എത്തുകയായി. അതുവഴി നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടറും മറ്റും എത്തുകയും ചെയ്യും.

ഉപകരണത്തിന്റെ പ്രത്യേകതകള്‍

ഓട്ടോമാറ്റിക് ഫോള്‍ ഡിറ്റക്ഷന്‍

അപകടകരമായ വീഴ്ച സെന്‍സറിലൂടെ ഉപകരണം മനസിലാക്കുകയും ഉടന്‍ എമര്‍ജന്‍സി നമ്പറില്‍ വിവരമെത്തുകയും ചെയ്യും.

ജി.പി.എസ്

വീടിനു പുറത്താണെങ്കിലും എവിടെയാണെങ്കിലും ജി.പി.എസ് സംവിധാനത്തിലൂടെ ഉപകരണം കണക്റ്റഡ് ആയിരിക്കും. അപകടം നടന്നത് എവിടെയാണെന്നറിയാന്‍ ഇതുപകരിക്കും.

പാനിക് ബട്ടണ്‍

ഉപകരണത്തിലുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ സമീപത്തെ എമര്‍ജന്‍സി സര്‍വീസ് സെന്ററില്‍ സന്ദേശമെത്തും.

അലര്‍ട്ട്

നിശ്ചിത സ്ഥലത്ത് പോകുമ്പോഴും വരുമ്പോഴും അലര്‍ട്ട് പുറപ്പെടുവിക്കാന്‍ സെറ്റ് ചെയ്തുവയ്ക്കാന്‍ ഉപകരണത്തില്‍ സൗകര്യമുണ്ട്. പത്തു സ്ഥലങ്ങളുടെ ലിസ്റ്റ് വരെ ഇങ്ങനെ രേഖപ്പെടുത്തിവയ്ക്കാം. ഈ ഉപകരണം ധരിച്ചയാള്‍ എവിടെയുണ്ടെന്ന് വീട്ടിലിരുന്ന് അറിയാനുമാവും.

ആക്റ്റിവിറ്റി ഓവര്‍വ്യൂ

എത്ര നടന്നു, എന്തൊക്കെ ചെയ്തു എന്ന് ഉപയോഗിക്കുന്നയാള്‍ക്കും പരിചരിക്കുന്നയാള്‍ക്കും ദിവസേന അറിയാനാവും. ഇങ്ങനെ 30 ദിവസത്തെ ആര്‍ക്കൈവും ലഭിക്കും.

ഫൈന്‍ഡ് മൈ ഡിവൈസ്

ഉപകരണം കളഞ്ഞുപോയാല്‍ പേടിക്കേണ്ടതില്ല. കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ എവിടെയുണ്ടെന്ന് കൃത്യമായി പറഞ്ഞുതരും.വാച്ച്, പെന്‍ഡെന്റ്, ബെല്‍റ്റ് എന്നീ മൂന്നു രൂപത്തില്‍ ഉപകരണം ലഭ്യമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.