2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ചൈന ഓപ്പണ്‍ സിന്ധുവും പ്രണോയിയും പുറത്ത്

 

ഫുഷൗ: ലോക ചാംപ്യന്‍ഷിപ്പ് കിരീടം ചൂടിയതിന് ശേഷമുള്ള മത്സരങ്ങളിലെല്ലാം തുടര്‍ തോല്‍വികള്‍ മാത്രം വേട്ടയാടുന്ന സിന്ധുവിന് ഉയിര്‍ത്തെഴുന്നേല്‍പ്പായില്ല. ഇന്നലെ തുടങ്ങിയ ചൈന ഓപ്പണ്‍ ബാഡ്മിന്റണിലെ ആദ്യ റൗണ്ടില്‍ തന്നെ പരാജയം. ലോക 42ാം നമ്പര്‍ താരത്തോടായിരുന്നു നിലവിലെ ആറാം നമ്പര്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍ 13-21, 21-18, 19-21. കൊറിയ, ഡെന്മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകളിലും സിന്ധു നേരത്തെ പുറത്തായിരുന്നു.
പുരുഷ സിംഗിള്‍സില്‍ എച്ച്.എസ് പ്രണോയിയും പരാജയപ്പെട്ടപ്പോള്‍ പുരുഷ ഡബിള്‍സില്‍ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ സായ്‌രാജ് റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ഡെന്മാര്‍ക്കിന്റെ റസ്മസ് ഗാംകെയാണ് പ്രണോയിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 17-21, 18-21. മിക്‌സഡ് ഡബിള്‍സില്‍ കാനഡ സഖ്യത്തെ 21-19, 21-19 സ്‌കോറിനാണ് സാത്വിക്- പൊന്നപ്പ സഖ്യം പരാജയപ്പെടുത്തിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.