2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചൈനീസ് വിമാനവാഹിനി ഹോംകോങ്ങില്‍

ബീജിങ്: ബ്രിട്ടന്‍ ഹോംകോങ് ചൈനക്ക് കൈമാറിയതിന്റെ 20ാം വാര്‍ഷികത്തില്‍ ചൈനീസ് വിമാനവാഹിനി ഹോംകോങ്ങിലെത്തി. ചൈനയുടെ നീറ്റിലിറക്കുന്ന ആദ്യ വിമാനവാഹിനിയായ ലിയോനിങ്ങാണ് ഹോംകോങ്ങിലെത്തിയത്. കഴിഞ്ഞ ആഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിപിങ് ആദ്യമായി ഹോംകോങ് സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് വിമാന വാഹിനി എത്തിയത്. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ സ്വതന്ത്ര ഹോംകോങ് വാദികള്‍ പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കുള്ള മറുപടികൂടിയായാണ് വിമാനവാഹിനിയുടെ വരവിനെ വിദഗ്ധര്‍ കാണുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.