2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ചൈനയ്ക്കു കീഴടങ്ങി: ഡോല്‍ക്കന്‍ ഇസയ്ക്ക് ഇന്ത്യ വിസ നല്‍കില്ല

ന്യൂഡല്‍ഹി: ചൈനയുടെ പ്രതിഷേധത്തിനു മുന്നില്‍ ഇന്ത്യ വഴങ്ങിക്കൊടുത്തു. ചൈനീസ് വിമത നേതാവ് ഡോല്‍ക്കന്‍ ഇസയ്ക്ക് ഇന്ത്യ വിസ നല്‍കില്ല. നേരത്തെ, ഇദ്ദേഹത്തിന് വിസ അനുവദിച്ചിരുന്നുവെങ്കിലും ചൈന കടുത്ത പ്രതിഷേധം അറിയിക്കുകയായിരുന്നു. ചൈനയും ഇന്റര്‍പോളും റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കി ഭീകരനായി കാണുന്നയാളാണ് ഇസ.

ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ അടുത്തയാഴ്ച നടക്കുന്ന ചൈനീസ് വിമതരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇസ വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. യു.എസ് ആസ്ഥാനമായ ചൈനീസ് ഇനിഷ്യേറ്റീവ്‌സ് ആണു സമ്മേളന സംഘടിപ്പിക്കുന്നത്. ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷീന്‍ജാംഗ് പ്രവിശ്യയിലെ ഉയിഗുര്‍ വിമതരുടെ സംഘടനയായ വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് നേതാവാണു ഡോല്‍ക്കന്‍ ഇസ.

പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെ ഭീകരപ്പട്ടികയില്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന യു.എന്നില്‍ വീറ്റോ ചെയ്തതിനെത്തുടര്‍ന്നാണ് ഇസയ്ക്ക് ഇന്ത്യ വിസ നല്‍കാന്‍ തീരുമാനിച്ചതെന്നു നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇത് ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കുന്ന അവസ്ഥയില്‍ വരെ എത്തിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.