2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ചൈനയ്ക്കുവേണ്ടി ചാരപ്പണി: യു.എസ് മുന്‍ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍

വാഷിങ്ടണ്‍: ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ അമേരിക്കന്‍ മുന്‍ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍.
യു.എസ് സൈനിക ഇന്റലിജന്റ്‌സ് (ഡി.ഐ.എ) മുന്‍ ഉദ്യോഗസ്ഥന്‍ ഉത്ത സ്വദേശി റോണ്‍ റോക്ക്‌വെല്‍ ഹാന്‍സെനെയാണ് ഇന്നലെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റക്കാരനെന്നു കണ്ടെത്തിയത്.
അമേരിക്കന്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള രഹസ്യസ്വഭാവമുള്ള രേഖകള്‍ ഹാന്‍സെന്‍ ചൈനയ്ക്കു കൈമാറിയെന്നാണ് ആരോപണം.
രേഖകള്‍ കൈമാറിയതിനു പകരമായി ഹാന്‍സെന്‍ പതിനായിരക്കണക്കിന് ഡോളറുകള്‍ കൈപ്പറ്റിയെന്നും ഇദ്ദേഹത്തിനെതിരായ കുറ്റപത്രത്തില്‍ പറയുന്നു.2000ലാണ് ഹാന്‍സെന്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നത്. 2006ല്‍ സൈന്യത്തില്‍നിന്നു വിരമിച്ചശേഷം പ്രതിരോധരഹസ്യ വിഭാഗത്തിലെത്തി. തുടര്‍ന്ന് ഉന്നതരഹസ്യങ്ങള്‍ കൈകാര്യംചെയ്യുന്ന വകുപ്പില്‍ ഏതാനും വര്‍ഷങ്ങള്‍ ഇദ്ദേഹം സേവനംചെയ്തു.
2014ല്‍ ഇവിടെനിന്നു വിരമിച്ചതിനു ശേഷമാണ് ഇദ്ദേഹത്തെ ചൈനീസ് ഇന്റലിജന്റ്‌സ് റിക്രൂട്ട്‌ചെയ്തത്.
ജൂണില്‍ ചൈനയിലേക്കു യാത്രക്ക് തയാറെടുത്തിരിക്കെയാണ് ഹാന്‍സെനെ അമേരിക്കന്‍ ആഭ്യന്തര കുറ്റാന്വേഷണ ഏജന്‍സി എഫ്.ബി.ഐ കസ്റ്റഡിയിലെടുത്തത്.
ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 15 വര്‍ഷംവരെ ജയില്‍ശിക്ഷ ഹാന്‍സെനു ലഭിച്ചേക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.