2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചൈനയില്‍ സ്‌കൂളിലെ ടോയ്‌ലറ്റിന് മുന്നില്‍ തിക്കും തിരക്കും; രണ്ടു കുട്ടികള്‍ മരിച്ചു

ബെയ്ജിങ് : ചൈനയില്‍ സ്‌കൂളിലെ ടോയ്‌ലറ്റിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലത്തെ ഇന്റര്‍വെല്‍ സമയത്താണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.

പരുക്കേറ്റവരെ ആശുപത്രയില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.

അതേസമയം, തിരക്കില്‍ ടോയ്‌ലറ്റിന്റെ ചുമര്‍ ഇടിഞ്ഞു വീണതായി മറ്റൊരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

നേരത്തെയും ചൈനയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2014ല്‍ സ്‌കൂളിലെ ഗോവണിപ്പടിയിലുണ്ടായ തിരക്കില്‍ ആറ് കുട്ടികള്‍ മരിക്കുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.