2017 November 19 Sunday
ഓരോരുത്തരും സ്വന്തം വീട് വൃത്തിയാക്കിയാല്‍ ലോകം മുഴുവന്‍ വൃത്തിയാകും
ഗെഥേ

ചൈനയില്‍ കെട്ടിടത്തിന് തീപിടിച്ച് 22 മരണം

ബെയ്ജിങ്: കിഴക്കന്‍ ചൈനയില്‍ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 22 പേര്‍ മരിച്ചു. ഇന്ധനത്തില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ജിയാന്‍ഗ്‌സു പ്രവിശ്യയിലെ യുഷാന്‍ ടൗണില്‍ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് അറസ്റ്റു ചെയ്തു.
റസ്റ്ററന്റ് ജീവനക്കാര്‍ താമസിക്കുന്ന രണ്ടുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 29 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ജനലുകള്‍ തകര്‍ത്ത് താമസക്കാര്‍ താഴേക്ക് ചാടിയെന്ന് സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
താഴേക്കുചാടിയ ആറുപേരില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസക്കാരില്‍ ഒരാളെ കാണാതായി. വാതിലുകള്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നതും സമീപത്തു നിന്ന് കണ്ടെത്തിയ ഇന്ധന കുപ്പിയും സംശയത്തിനിടയാക്കിയിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിനെ തുടര്‍ന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റു ചെയ്തത്. ജിയാങ് എന്നാണ് ഇയാളുടെ പേര്. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ വാട്ടര്‍ ടാങ്കില്‍ ഒളിച്ച പ്രതിയെ ഉച്ചയോടെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ചൈന ന്യൂസ് സര്‍വിസ് റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടല്‍ ജീവനക്കാരെ താമസിപ്പിക്കാന്‍ വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.