2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ചൈനയില്‍ ഉരുള്‍പൊട്ടല്‍

15 പേരെ രക്ഷപ്പെടുത്തി
32 പേരെ കാണാതായി

ബീജിങ്: ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ സെജിയാങ്ങിലെ ഒരു ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ 26 പേരെ കാണാതായി. സംഭവത്തില്‍ 15 പേരെ രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച ചൈനയിലെ വിവിധ പ്രവിശ്യകളില്‍ ആഞ്ഞുവീശിയ ശക്തമായ മെഗി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലാണ് സ്യൂചാങ്ങിലെ സൂകൂന്‍ ഗ്രാമത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഗ്രാമത്തിലെ നിരവധി വീടുകളും കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
കൊടുങ്കാറ്റിനെ തുടര്‍ന്ന് സെജിയാങ്ങിനു പുറമെ ഫൂജിയാന്‍ അടക്കം ചൈനയിലെ വിവിധ പ്രവിശ്യകളിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സെജിയാങ്ങ് വൈസ് ഗവര്‍ണര്‍ സൂന്‍ ജിങ്മിയാവോയുടെ നേതൃത്വത്തില്‍ 400ഓളം സൈനികരാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഇന്നലെ രക്ഷപ്പെടുത്തിയവരില്‍ ഒരു ഗര്‍ഭിണിയുമുള്‍പ്പെടും. പ്രദേശത്തെ 18,000ത്തിലേറെ പേരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. മേഖലയിലെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.