2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചൈനക്ക് എസ്-400 മിസൈലുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ച് റഷ്യ

 

മോസ്‌കോ: എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ചൈനയ്ക്ക് കൈമാറുന്നത് റദ്ദാക്കിയതായി റഷ്യ. റഷ്യയുടെ അപ്രതീക്ഷിത നടപടി അയല്‍ രാജ്യങ്ങളുടെ ഭൂമി കൈയേറുന്ന ചൈനക്ക് തിരിച്ചടിയായി. മിസൈല്‍ കൈമാറണമോ എന്ന കാര്യം പുനരാലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകൂവെന്നും റഷ്യ അറിയിച്ചു.
2018ല്‍ ആദ്യ ശ്രേണിയിലെ മിസൈലുകള്‍ ചൈനക്ക് റഷ്യ കൈമാറിയിരുന്നു. 400 കി.മീ ദൂരപരിധിയിലെ മിസൈലുകളെയും വിമാനങ്ങളെയും തകര്‍ക്കാന്‍ കഴിവുള്ള എസ്-400 റഷ്യയുടെ നൂതന വിമാനവേധ മിസൈല്‍ സംവിധാനമാണ്.
ചൈനീസ് മാധ്യമമായ സോഹുവാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എസ്-400 മിസൈല്‍ സംവിധാനം കൈമാറുന്നത് മാറ്റിവച്ചതായി റഷ്യ അറിയിച്ചെന്നാണ് പത്രം പറയുന്നത്. ചൈന ചാരവൃത്തി നടത്തുന്നതായി റഷ്യ ആരോപിച്ചതിനു പിന്നാലെയാണ് എസ്-400 കൈമാറ്റം നിര്‍ത്തിവച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.