2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ വാഴ നട്ട് പ്രതിഷേധം

പൂച്ചാക്കല്‍: അപകടങ്ങള്‍ പെരുകുന്ന ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് അരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്  ഇന്നലെ റോഡില്‍ വഴനട്ട് പ്രതിഷേധിച്ചത്.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ അരൂക്കുറ്റി പാലത്തില്‍  പ്രകടനവുമായെത്തിയാണ് ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപമെത്തെ റോഡിലെ  കുഴിയില്‍ വാഴനട്ടത്. റോഡിന്റെ തകര്‍ച്ച നേരില്‍ കാണാന്‍ എം.എല്‍.എയും, പി.ഡ.ബ്ല്യു.ഡി ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം എത്തിയിരുന്നു.
 ഒരു മാസത്തിനിടെ അന്‍പതിലധികം ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്.കോണ്‍ഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്റ് ഇ.കെ കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത്‌കോണ്‍ഗ്രസ് അരൂര്‍ മണ്ഡലം പ്രസിഡന്റ് പി.സി സജീവന്‍ അധ്യക്ഷത വഹിച്ചു.ബി.കെ.ഫൈസല്‍,കെ.എം.ഹബീബ്,മജീദ്,കെ.പി.കബീര്‍,പി.പി.സാബു, അഭിലാഷ്,സി.എ.സത്താര്‍സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.