2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചെലവ് കുറഞ്ഞ ഷെല്‍ട്ടറുമായി ഉറവും പ്രോജക്ട് വിഷനും

കല്‍പ്പറ്റ: ചെലവ് കുറഞ്ഞതും കാറ്റും മഴയും അതിജീവിക്കാന്‍ കഴിയുന്നതുമായ ഷെല്‍ട്ടര്‍ പരിജയപെടുത്തി പ്രോജക്ട് വിഷനും ഉറവും രംഗത്ത്.
ഇരുപതിനായിരം രൂപ മാത്രം ചെലവില്‍ വരുന്ന ഒറ്റ മുറി ഷെഡാണ് ഇവര്‍ പരിജയപെടുത്തുന്നത്. ആശയം മികച്ചതെന്ന് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ പറഞ്ഞു. ഉരുള്‍ പൊട്ടലിലും മറ്റും വീട് നഷ്ടപെട്ടവര്‍ക്ക് താമസിക്കാനായി താല്‍കാലികമായി താമസ സൗകര്യമെന്ന നിലക്കാണ് പ്രോജക്ട് വിഷനും ഉറവും ചേര്‍ന്ന് ഷെല്‍ട്ടര്‍ പരിജയപെടുത്തുന്നത്.
കാറ്റിനേയും മഴയേയും അതിജീവിക്കാന്‍ കഴിയുന്നു എന്നതാണ് ഷെല്‍ട്ടിന്റെ പ്രത്യേക്ത 20,000 രൂപ മാത്രമാണ് ഷെല്‍ട്ടറിന് ചിലവ് വരുന്നത്. ചെറിയ ഒരു കുടുംബത്തിന് കഴിയാവുന്ന തരത്തിലാണ് ഷെല്‍ട്ടറിന്റെ നിര്‍മാണം. ടോയ്‌ലറ്റ് സൗകര്യവും ചെലവ് കുറഞ്ഞ രീതിയില്‍ പരിചയപെടുത്തുന്നുണ്ട്. പ്രോജക്ട് വിഷനും ഉറവും മുന്നോട്ട് വെച്ച ആശയം മികച്ചതാണെന്ന് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ പറഞ്ഞു.
ഗുണഭോക്താക്കളുടെ കൂടി താല്‍പര്യം അറിഞ്ഞ ശേഷം ഇത്തരത്തിലുള്ള ഷെല്‍ട്ടര്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. തായ്‌ലാന്റില്‍ അടക്കം ഇത്തരം ഷെല്‍ട്ടറുകള്‍ വ്യാപകമാണെന്നും ഇവര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News