2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ചെറുശ്ശേരി ഉസ്താദ് പാണ്ഡിത്യത്തിന്റെ നിറകുടം: ഹൈദരലി തങ്ങള്‍

സ്വന്തം ലേഖകന്‍

കൊണ്ടോട്ടി :പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്നു വിടപറഞ്ഞ സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെന്നു സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

ചെറുശ്ശേരി ഉസ്താദിന്റെ ജന്‍മനാടായ കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ഥനാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു തങ്ങള്‍. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചെറുശ്ശേരി ഉസ്താദിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. ശംസുല്‍ ഉലമാക്കു ശേഷം സമുദായത്തിന്റെ അമൂല്യ നേതൃത്വമായി നിലകൊണ്ട ഉസ്താദിന്റെ ജീവിതം മാതൃകാപരമാണ്. തങ്ങള്‍ അനുസ്മരിച്ചു.
അതുല്യ വ്യക്തിത്വവും വിനയത്തിന്റെ പര്യായവുമായിരുന്നു ചെറുശ്ശേരി ഉസ്താദെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു .

ഖത്്മുല്‍ ഖുര്‍ആന്‍, മജ്‌ലിസുന്നൂര്‍ ,തഹ്‌ലീല്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. സമസ്ത സെക്രട്ടറിമാരായ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ , പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി , സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ,ഹാജി കെ മമ്മത് ഫൈസി, കെ.സി മുഹമ്മദ് ബാഖവി, കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍ ,പി.എ ജബ്ബാര്‍ ഹാജി , എസ്.കെ.പി.എം തങ്ങള്‍ ,സി.എ മുഹമ്മദ് മുസ്‌ലിയാര്‍ ,സി.പി കുഞ്ഞാന്‍ ,ഷാജഹാന്‍ റഹ്്മാനി കംബ്ലക്കാട്,സയ്യിദ് ബി.എസ്.കെ തങ്ങള്‍ ,മുഹമ്മദ് കുട്ടി ദാരിമി, ഡോ.എ.മൊയ്തീന്‍കുട്ടി, പാലമഠത്തില്‍ കുഞ്ഞിമുഹമ്മദ് ,ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി , ഹാജി യു.മുഹമ്മദ് ശാഫി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി,ഗഫൂര്‍ ദാരിമി മുണ്ടക്കുളം ,നാസറുദ്ദീന്‍ ദാരിമി ചീക്കോട് , കോപ്പിലാന്‍ അബ്ദുല്ല ഹാജി ,എം.പി കടുങ്ങല്ലൂര്‍ , പി.മോയുട്ടി മൗലവി , ചെറുശ്ശേരി ഉസ്താദിന്റെ മക്കളായ റഫീഖ് ,സ്വാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

സമസ്ത ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ല മുസ്്‌ലിയാര്‍ സമാപന പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ചെറുശ്ശേരി ഉസ്താദിന്റെ സ്മരണയില്‍ പരിപാടിക്കെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.