2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ചെറുശേരി ഉസ്താദ് ഇനി ദീപ്ത സ്മരണ

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും പണ്ഡിതജ്യോതിസുമായിരുന്ന ഉസ്താദ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഇനി മധുരിക്കും ഓര്‍മ

ചെമ്മാട്:കേവലവിശേഷണങ്ങളിലൊതുങ്ങാത്ത പണ്ഡിത ശ്രേഷ്ഠനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഇനി ദീപ്ത സ്മരണ. പകരം വെക്കാന്‍ കഴിയാത്ത അതുല്യനായ ആ മഹാനുഭാവന്റെ ഖബറടക്കം ആയിരങ്ങളെ സാക്ഷി നിര്‍ത്തി 22 വര്‍ഷക്കാലം അദ്ദേഹം അധ്യാപനം നടത്തിയ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ അങ്കണത്തില്‍ വൈകീട്ട് നടന്നു.

ഉസ്താദിന്റെ ആഗ്രഹ പ്രകാരമാണ് ഖബറടക്കം ദാറുല്‍ ഹുദയിലേയ്ക്ക് മാറ്റിയത്. ദാറുല്‍ ഹുദ അദ്ദേഹത്തിന്റെ ജീവതാളമായിരുന്നു. സമസ്തയുടെ സെക്രട്ടറിയായി നിയമിതനായ ശേഷവും ദാറുല്‍ ഹുദയിലെ അധ്യാപനം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഈ സ്ഥാപനവുമായി അദ്ദേഹത്തിനുള്ള അടുപ്പം കാരണമായിരുന്നു ഇത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.