2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ചെറുപുഴയില്‍ മുത്തച്ഛനൊപ്പം കുളിക്കാനിറങ്ങിയ സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

ചെറുപുഴ (കണ്ണൂര്‍): മുത്തച്ഛനൊപ്പം കുളിക്കാന്‍ പോയ സഹോദരിമാര്‍ ചെറുപുഴ കോലുവള്ളി പുഴയില്‍ മുങ്ങിമരിച്ചു. മുനയംകുന്നിലെ തകിടിയേല്‍ രാജീവന്‍-ഷീജ ദമ്പദികളുടെ മക്കളായ രാജലക്ഷ്മി (14), ജയശ്രീ (12) എന്നിവരാണ് മരിച്ചത്.

ഇന്നു വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ ഇരുവരും കാല്‍വഴുതി കയത്തില്‍പെടുകയായിരുന്നു. പുഴക്കരയില്‍ തുണി കഴുകുകയായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചെറുപുഴ പൊലിസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിരുന്നു.

ഇരുവരും കന്നിക്കളം ആര്‍ക്ക് എയിഞ്ചല്‍സ് സ്‌കൂളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളജിലേക്ക് മാറ്റി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.