2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

ചെറിയ സാറ്റലൈറ്റുകള്‍ ബഹിരാകാശ മേഖലയുടെ വളര്‍ച്ചക്ക് ആക്കംകൂട്ടി

ചെറിയ ചെറിയ സാറ്റലൈറ്റകളുടെ വിക്ഷേപണം ബഹിരാകാശ മേഖലയുടെ വളര്‍ച്ചയെ സഹായിച്ചതായി റിപ്പോര്‍ട്ട്. 260.5 ബില്യണിന്റെ വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായിരിക്കുന്നത്. സാറ്റലൈറ്റ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍.

2016ല്‍ ചെറിയ ഒരു ഷൂ ബോക്‌സിന്റെ വലുപ്പത്തിലുള്ള 1459 സ്‌പേസ്‌ക്രാഫ്റ്റുകള്‍ വിക്ഷേപിച്ചിട്ടുണ്ട്. 11 ശതമാനമാണ് ഈ മേഖലയിലെ വളര്‍ച്ച. ഇതില്‍ 499 സാറ്റലൈറ്റുകള്‍ക്ക 600 കിലോഗ്രാമാണ് ഭാരം.

2107 പകുതിയായപ്പോഴേക്കും ചെറിയ സാറ്റലൈറ്റ് വിക്ഷേപത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തിനടുത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ ഒരു റോക്കറ്റില്‍ 103 ചെറിയ സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചത്. ഇതും ഈ വളര്‍ച്ചക്ക് ആക്കം കൂട്ടി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.