2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ചെറിയാന്‍ പാലത്ര അവാര്‍ഡ് ജാസിം മുഹമ്മദ് ഇബ്‌റാഹിമിന്

ആലപ്പുഴ: ചെറിയാന്‍ പാലത്ര ഫൗണ്ടേഷനും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും ചേര്‍ന്നു നല്‍കുന്ന സാമൂഹിക സേവനത്തിനുളള ആറാമത് ചെറിയാന്‍ പാലത്ര അവാര്‍ഡിന് ദുബായ് പൗരപ്രമുഖന്‍ ജാസിം മുഹമ്മദ് ഇബ്‌റാഹിം അല്‍ഹസാവി അല്‍തമീമി അര്‍ഹനായി. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പോള്‍ മണലില്‍, മാടവന ബാലകൃഷ്ണപിള്ള, ഷാജി പാലത്ര എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ചെറിയാന്‍ പാലത്രയുടെ ഏഴാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ആലപ്പുഴ കാര്‍മല്‍ ഹാളില്‍ 26 ന് രാവിലെ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ നയതന്ത്രവിദഗ്ധന്‍ ടി.പി ശ്രീനിവാസന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ആലപ്പി മോഹന്‍, എ.വി.ജെ മണി, എ.ബി പാലത്ര, പി.എസ് ചന്ദ്രശേഖരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ ചെറിയാന്‍ പാലത്ര രചിച്ച ‘കാഴ്ച’ എന്ന സഞ്ചാര സാഹിത്യ ഗ്രന്ഥത്തിന്റെ രണ്ടാംപതിപ്പ് ഡോ. ടി.എം തോമസ് ഐസക്ക് എം.എല്‍.എ പ്രകാശനം ചെയ്യും. സഹായവിതരണവും നിര്‍ധന ബാലികമാര്‍ക്ക് കാതുകുത്തി സ്വര്‍ണക്കമ്മല്‍ സമ്മാനിക്കുന്ന പരിപാടിയും ജുവല്‍ഹാളില്‍ രാവിലെ എട്ടിന് നടക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.