2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചെന്നൈ-സേലം എക്‌സ്പ്രസ് വേ നടപ്പാക്കും: ഗഡ്കരി

സേലം: കര്‍ഷകരുമായി ചര്‍ച്ച നടത്തി ചെന്നൈ-സേലം എക്‌സ്പ്രസ് വേ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.
കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയിലൂടെ എക്‌സ്പ്രസ് വേ നടപ്പാക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തി പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്. തമിഴ്‌നാട്ടിലെ സേലത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ മുന്‍പിലാണ്. എന്നാല്‍ ഏത് സാഹചര്യത്തിലും റോഡ് നിര്‍മാണം കേന്ദ്രം ഇടപെട്ട് നടപ്പാക്കും.
ഇതിനായി പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കും. ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരട്ടി വിലനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.