2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ചെന്നൈ സിറ്റിയെ വീഴ്ത്തി ഗോകുലം

കോയമ്പത്തൂര്‍: ഐ ലീഗില്‍ ഗോകുലത്തിന് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈ സിറ്റിയെയാണ് ഗോകുലം തകര്‍ത്തത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 79-ാം മിനിട്ടില്‍ മാര്‍ക്കസ് ജോസഫാണ് മലബാറിയന്‍സിന്റെ വിജയ ഗോള്‍ നേടിയത്.
ജയത്തോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ഗോകുലത്തിന് കഴിഞ്ഞു. 11 മത്സരത്തില്‍ നിന്ന് 17 പോയിന്റാണ് ഗോകുലത്തിനുള്ളത്. ഇതേ പോയിന്റുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്തും 26 പോയിന്റുള്ള മോഹന്‍ ബഗാനും ഒന്നാം സ്ഥാനത്തുമുണ്ട്. ചെന്നൈയുടെ ഗോള്‍ മുഖം അക്രമിച്ചുകൊണ്ടായിരുന്നു ഗോകുലത്തിന്റെ തുടക്കം. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയാവുകയായിരുന്നു. അവസരം കിട്ടിയപ്പോഴെല്ലാം ചെന്നൈയും ഗോകുലം ഗോള്‍മുഖത്ത് ഭീതി പരത്തി. എന്നാല്‍ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പര്‍ ഉബൈദും ഫോമിലേക്കുയര്‍ന്നോടെ ചെന്നൈയുടെ ഗോള്‍ പ്രതീക്ഷകള്‍ വിഫലമായി. ശക്തമായ പോരാട്ടം നടത്തിയെങ്കിലും ഇരു ടീമുകള്‍ക്കും ഗോളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിക്ക് ഇരു ടീമുകളും പുതു ഊര്‍ജവുമായി എത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ശക്തമായ പോരാട്ടത്തിനൊടുവില്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ചെന്നൈയുടെ വല കുലുക്കുകയായിരുന്നു. 78-ാം മിനുട്ടില്‍ നഥാനിയേല്‍ ഗാര്‍സിയയെ പിന്‍വലിച്ച് പുതുമുഖ താരം കിപ്‌സണെ കളത്തിലിറക്കി. തൊട്ടടുത്ത മിനുട്ടില്‍ തന്നെ കിപ്‌സണ്‍ മാര്‍ക്കസിന് നല്‍കിയ പന്ത് മാര്‍ക്കസ് കൃത്യമായ വലയിലെത്തിച്ചു. സ്‌കോര്‍ 1-0. ഈ ആഴ്ചയാണ് കിപ്‌സണ്‍ ടീമിനൊപ്പം ചേര്‍ന്നത്. ഗോകുലത്തിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ മത്സരത്തില്‍ തന്നെ ഗോളിലേക്കുള്ള വഴിയൊരുക്കാനും കഴിഞ്ഞു.
ഇരു ടീമുകളും പരുക്കന്‍ മത്സരം പുറത്തെടുത്തപ്പോള്‍ അഞ്ചിലധികം ചുവപ്പ് കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. വെള്ളിയാഴ്ച നെരോക്കക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. നെരോക്ക എഫ്.സിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News