2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാന്‍ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പത്രിക സമര്‍പ്പിച്ചു. 

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, സി.എസ്.സുജാത തുടങ്ങിയ നേതാക്കള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം വരണാധികാരി എം വി സുരേഷ്‌കുമാറിന് മുന്നില്‍ പത്രിക സമര്‍പിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ളയും തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. മെയ് 28 നാണ് തെരഞ്ഞെടുപ്പ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.