2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ചെങ്ങന്നൂരില്‍ സ്ഥിതി അതീവഗുരുതരം; പാണ്ടനാട് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

പാണ്ടനാട്: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പാണ്ടനാട് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഇന്നുമാത്രം മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നലെ രാത്രി വീണ്ടും തുടങ്ങിയ ശക്തമായ മഴ ഇവിടെ ഇപ്പോഴും തുടരുകയാണ്. പമ്പയിലെ ജലനിരപ്പ് അപകടകരമാം വിധത്തില്‍ ഉയരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ചെങ്ങന്നൂരില്‍ ഇന്നലെ രാത്രി തന്നെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എത്രപേര്‍ എവിടെയെല്ലാം കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ വിവരം ലഭിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്. പാണ്ടനാട് മാത്രം 1500 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. കുടുങ്ങിപ്പോയ 200 പേരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്.

ചിലയിടങ്ങളില്‍  യാതൊരു വിധ രക്ഷാപ്രവർത്തനങ്ങളും നടന്നിട്ടില്ല എന്നത് ഏറെ പ്രതിസന്ധി ഉയർത്തുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ വീടിന്റെ ടെറസുകളിൽ നിരവധി പേരാണ് കഴിഞ്ഞുകൂടുന്നതെന്നാണ് വിവരം. എൻഡിആർഎഫ്, നാവികസേന, ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിലുള്ളത്.

കുഞ്ഞുങ്ങളും വൃദ്ധരുമുള്‍പ്പെടെ നിരവധിപേരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് താല്‍ക്കാലികമായി വൈദ്യസഹായവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എം.സി റോഡിലെ ഗതാഗതം നിലച്ചത് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് തടസമാവുന്നുണ്ട്.

ഇപ്പോഴും മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് ആശങ്ക.

ചെങ്ങന്നൂരില്‍ അടിയന്തര സഹായത്തിന് വിളിക്കാം ഈ നമ്പരുകളിലേക്ക്:

  • 9495003640
  • 9495003630
  • 8547611801
  • 9605535658
  • 8301093227
  • 9400536261
  • 9446727290
  • 8848225104
  • 9447453244

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.