2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ചെങ്കോട്ടയുടെ സംരക്ഷണം

കരീംലാല,കൈപമംഗലം

സര്‍ക്കാര്‍വിലാസം പരസ്യങ്ങള്‍ക്കുമാത്രം മോദിസര്‍ക്കാര്‍ ഇതേവരെ ചിലവഴിച്ചത് 3700കോടിരൂപ.പട്ടേല്‍ പ്രതിമക്കുവേണ്ടിമാത്രം ഒരു 2900 കോടി.ശിവജിപ്രതിമക്ക് വേണ്ടി മറ്റൊരു 3600 കോടി. എന്നിട്ടും വെ റും 25 കോടി മുടക്കാന്‍ പണമില്ലാതെയാണോ ചെങ്കോട്ടയുടെ സംരക്ഷണം ഡാല്‍മിയയെ ഏല്‍പിച്ചത്.? അതും ബാബ്രിമസ്ജിദ് കേസിലെ പ്രതിയായ വിഷ്ണുഹരിഡാല്‍മിയയുടെ നേതൃത്വത്തി ലുള്ള കമ്പനിക്ക്? ചെങ്കോട്ടക്കകത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പൂര്‍ണ്ണ അനുമതിയോടുകുടിയുള്ള കൈമാറ്റമാണ് അനുവദിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തിനുശേഷം തിരിച്ചുതരുമ്പോള്‍ എന്തെല്ലാം കൈക്രിയകള്‍ ഇന്ത്യയുടെ അഭീമാന സ്തംഭങ്ങളിലൊന്നായ ആചരിത്രസ്മാരകത്തിന് സംഭവിച്ചിരിക്കും! പരമോന്നത കോടതിയില്‍പോലും കൈകടത്തിയ ഒരു സര്‍ക്കാരിന്റെ കീഴിലുള്ള ഭരണസംവിധാനമാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളത് എന്നുള്ളതും ലോ കത്തിന് വ്യക്തമായിരിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.