2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ചെക്‌പോസ്റ്റുകള്‍ നോക്കുകുത്തികളാകുന്നു: ലഹരി കടത്ത് സജീവം

വാളയാര്‍ : ചെക്‌പോസ്റ്റുകളിലും ദേശീയ -സംസ്ഥാന പാതകളിലും സ്വകാര്യ – കെഎസ്ആര്‍ടിസി ബസുകളില്‍ റാന്‍ഡം ചെക്കിംഗും സര്‍പ്രൈസ് ചെക്കിംഗുമൊക്കെ നടത്തുന്നുണ്ടെങ്കിലും ലഹരിക്കടത്തു നിര്‍ബാധം തുടരുന്നു. ഏറ്റവു കൂടുതല്‍ അതിര്‍ത്തി കടന്നെത്തുന്ന കഞ്ചാവും നിരോധിത പുകയിലയുല്‍പ്പന്നങ്ങളുമാണ് കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഒറ്റ ദിവസം 375 കിലോ കഞ്ചാവു പിടിച്ചിരുന്നു.  സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ വേട്ടയാണെന്നു പറയുമ്പോഴും ഇതിന്റെയെല്ലാം ഉറിവിടം ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉത്തരമില്ലാത്ത ചോദ്യമാണ്. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് അടുത്തിടെ ലഹരിക്കടത്ത് വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 ല്‍ 1174 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 255 കേസ് കഞ്ചാവുമായി ബന്ധപ്പെട്ടതാണെങ്കില്‍ 2018 ല്‍ പിടിച്ച 1033 കേസുകളില്‍ കഞ്ചാവു കേസിന്റെ എണ്ണം 261 ആണ്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ മാത്രം 278 അബ്കാരി കേസുകളില്‍ 75 ഉം കഞ്ചാവു കേസുകളാണെന്നത് പരിതാപകരമാണ്.  ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനമാവുമ്പോഴും കഞ്ചാവുകേസിന്റെ എണ്ണം മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് പത്തിരട്ടിയാവുമെന്നാണ് സൂചന. തമിഴ്‌നാട്ടിലെ തേനി, പഴനി, ദിണ്ധിക്കല്‍, ട്രിച്ചി എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതലും കഞ്ചാവെത്തുന്നത്. ഇതിനു പുറമെ ട്രെയിന്‍മാര്‍ഗ്ഗം ആന്ധ്രാ, ഒഡീഷ, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെ നക്‌സല്‍ കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവും മയക്കുമരുന്നുള്‍പ്പടെ എത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതര സംസ്ഥാനക്കരും വിദ്യാര്‍ത്ഥികളുമാണ് നേരത്തെ കഞ്ചാവിന്റെ ഉപഭോക്താക്കളെങ്കില്‍ ഇവരിമുപ്പോള്‍ കഞ്ചാവുകടത്തിന്റെ കരിയര്‍മാര്‍ കൂടിയായി പ്രവര്‍ത്തിക്കുകയാണ്.
മറ്റൊരു വസ്തുത സംസ്ഥാന പ്രമുഖ കോളേജ് പരിസരങ്ങളെയും ഇതര സംസ്ഥാനക്കാരുടെ ക്യാംപസുകള്‍ എന്നിവിടങ്ങളിലുമൊക്കെ ലഹരി മാഫിയ സജീവമാണ്. ലഹരിയുപയോഗങ്ങളില്‍ കൂടുതലും 15 നും 30 നും മിടയില്‍ പ്രായമുള്ള കൗമാരക്കാരാണ്. കഞ്ചാവിനു പുറമെ ഹാഷിഷ് ഓയില്‍, ന്യൂജെന്‍ഡ്രഗ്‌സ്, ലഹരി ഗുളികകള്‍, എംബിഎംഎ. ക്രസ്റ്റല്‍ ഗുളികകള്‍, എല്‍എസ്ഡി സ്റ്റാംപ്, കഞ്ചാവു ലേഹ്യം എന്നിവയാണ് വിപണിയില്‍ യുവാക്കളെയുപയോഗിച്ച് വില്‍പ്പന നടത്തുന്നതെന്നിരിക്കെ ഇവയുടെ ഉറവിടത്തെപ്പറ്റിയോ ഇവയുടെ വില്‍പ്പന തടയുന്നതിനെ സംബന്ധിച്ചോ നടപടികളെല്ലാം പ്രഹസനമാണ്.  സംസ്ഥആനത്ത് ലഹരിമുപയോഗിക്കുന്നവര്‍ 99 ശതമാവും നടക്കുന്നത് ആഘോഷ – ഉത്സവവേളകളിലും അവധിക്കാലത്തും പാര്‍ട്ടികള്‍ വഴിയുമാണ്. ഇതിനു പുറമെ സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള് ലഹരിവില്‍പ്പന സജീവമാണ്. ദിനംപ്രതി ഒരു കേസെങ്കിലും ലഹരിക്കടത്തുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതില്ലെന്ന സ്ഥിതിയാണിപ്പോള്‍. എന്നാല്‍ പിടിച്ചെടുക്കുന്ന ലഹരി ഗുളികകള്‍ എന്തുചെയ്യുമെന്നത് സംബന്ധിച്ച് പലതും അന്യമാണ്.  റെയില്‍വെ പോലീസുമായി സഹകരിച്ച് റെയില്‍വെസ്റ്റേഷന്‍, ആദിവാസി കോളനികള്‍, മലയോരമേഖലകള്‍, തീരദേശം, ആംഡംബര വാഹനങ്ങള്‍ എന്നവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ടെങ്കിലും പരിശോധനകളെ ഒന്നുമല്ലാതാക്കി അനുദിനം ലഹരിക്കടത്ത് വര്‍ധിക്കുന്നത് ഉദ്യോഗസ്ഥരെയും ആശങ്കയിലാഴ്ത്തുകയാണ്.  കഞ്ചാവില്‍ തന്നെ വിപണിയില്‍ മൂല്യമുള്ളത് നീലചടയനാണ്. ഇപ്പോള്‍ കഞ്ചാവുയുപയോഗിച്ചുള്ള ലേഹ്യഗുളിക എന്നവിയും യുവാക്കളെ ലക്ഷ്യമിട്ട് വിപണിയിലെത്തുന്നുണ്ട്. ബസ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സിനിമ തിയേറ്ററുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരങ്ങളൊക്കെ ലഹരിവില്‍പ്പന കേന്ദ്രങ്ങളായി മാറുമ്പോഴും പലരും പലതും കണ്ടില്ലെന്നു നടിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News