2017 March 24 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

ചെക്കില്‍ തിരിമറി നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ചെക്കില്‍ തിരിമറി നടത്തി ഒന്‍പതു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊവ്വലില്‍ താമസിക്കുന്ന സലീ(33)മിനെ കാസര്‍കോട് പൊലിസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നല്‍കിയ ചെക്കിലാണു തിരിമറി കണ്ടെത്തിയത്. ബംഗളൂരു വിജയ ബാങ്കിന്റെ പേരിലുള്ളതാണു ചെക്ക്. ബാങ്ക് മാനേജര്‍ ബാലകൃഷ്ണന്റെ പരാതിയില്‍ കാസര്‍കോട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.