2019 March 25 Monday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

 

താമരശേരി: ചുരത്തില്‍ രണ്ടാം വളവിനു താഴെ ഭാഗത്തു വന്‍മരം കടപുഴകി വീണ് ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.
ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് മരം വീണത്. ഏതുനിമിഷവും വീഴാമെന്ന അവസ്ഥയില്‍ നിന്നിരുന്ന മരമാണ് കാറ്റില്‍ നിലംപൊത്തിയത്.
മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും താമരശ്ശേരി പൊലിസും ഫോറസ്റ്റ് അധികൃതരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി രാത്രി ഏഴിന് ഗതാഗതം പുനസ്ഥാപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.