2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസില്‍ കരാര്‍ നിയമനം

തിരുവനന്തപുരം: പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസില്‍ ഫാര്‍മസിസ്റ്റ്  (ഒന്ന്), റിസര്‍ച്ച് അസിസ്റ്റന്റ് (സെറോളജി ലാബ്)  (ഒന്ന്) റാബീസ് ആര്‍ ആന്‍ഡ് ഡി പ്രോജക്ട്  (ഒന്ന്), ഇലക്ട്രീഷ്യന്‍  (ഒന്ന്), ലാബോറട്ടറി അറ്റന്‍ഡന്റ്  (രണ്ട്) ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. ഫാര്‍മസിസ്റ്റിന്റെ യോഗ്യത എം.ഫാമും ഒരുവര്‍ഷത്തെ എച്ച്.പി.എല്‍.സി തൊഴില്‍ പരിചയം. സെപ്റ്റംബര്‍ 27 ന് രാവിലെ പത്തിന് അഭിമുഖം. ശമ്പളം പ്രതിമാസം 23,000 രൂപ. സെറോളജി ലാബ് റിസര്‍ച്ച് അസിസ്റ്റന്റിന്റെ യോഗ്യത എം.എസ്.സി മൈക്രോബയോളജിയും കംപ്യൂട്ടര്‍ പ്രാവീണ്യവും വെറ്ററിനറി ലബോറട്ടറിയില്‍ ഒരുവര്‍ഷത്തെ പരിചയവും എലിസ പോലുള്ള ഇമ്യൂണോ ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകളില്‍ പ്രാവീണ്യവും. അഭിമുഖം സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് 12 ന്. ശമ്പളം 15,000രൂപ. ബയോ ടെക്‌നോളജിയില്‍ എം.എസ്.സിയും കംപ്യൂട്ടര്‍ പ്രാവീണ്യവും വെറ്ററിനറി ലബോറട്ടറിയില്‍ ഒരു വര്‍ഷത്തെ പരിചയവും പി.സി.ആര്‍ ഇമ്യൂണോ ഡയഗ്നോസ്റ്റിക് ടെസ്റ്റുകളിലും ഇമ്യൂണോ ഫ്‌ളൂറസെന്‍സിലും പ്രാവീണ്യവും ഉള്ളര്‍ക്ക് റാബീസ് ആര്‍ ആന്‍ഡ് ഡി പ്രൊജക്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാം. റാബീസ് റിസര്‍ച്ച് ലാബില്‍ പ്രവൃത്തിപരിചയം അഭിലഷണീയം. സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക്‌ശേഷം രണ്ട് മണിക്കാണ് അഭിമുഖം. ശമ്പളം 15,000രൂപ. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമയോ, ഐ.ടി.ഐയോ യോഗ്യതയും ലബോറട്ടറികളിലെ ഇലക്ട്രിക്കല്‍ ജോലികളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ സെപ്റ്റംബര്‍ 28 ന് രാവിലെ പത്തിന് നടക്കുന്ന ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കണം. ശമ്പളം 14,500 രൂപ. ലബോറട്ടറി അറ്റന്‍ഡന്റ് തസ്തികയ്ക്കുള്ള യോഗ്യത എട്ടാം ക്ലാസ് വിജയവും മൃഗസംരക്ഷണ വകുപ്പ് സ്ഥാപനങ്ങളിലെ ലബോറട്ടറി പരിചയവും. അഭിമുഖം സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 12 മണിക്ക്. ശമ്പളം 8000 രൂപ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.