2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ചീനവല നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്

വൈപ്പിന്‍: ശക്തമായ പ്രളയത്തില്‍ കായലിലെ ചീനവലകള്‍ നശിഞ്ഞ് നഷ്ടം സംഭവിച്ച മത്സ്യതൊഴിലാളികള്‍ക്ക് മതിയായ നഷ്ട പരിഹാരം ഉടനെ നല്‍കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.റ്റി.യു.സി ആവശ്യപ്പെട്ടു.
പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, കോട്ടുവള്ളി, ഏഴിക്കര, പ്രദേശങ്ങളിലായി നിരവധി ചിനവലകള്‍ മലവെള്ളപാച്ചിലില്‍ ഒലിച്ച് പോയിട്ടുണ്ട്. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ പണി നഷ്ടപ്പെട്ട് ഇരിക്കയാണ്.
മത്സ്യഫെഡിലും മറ്റ് ബന്ധപ്പെട്ടണ്ടവര്‍ക്കും ഉടമകള്‍ പരാതി കൊടുത്തിട്ടുണ്ട്. എത്രയം പ്പെട്ടന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.എക്‌സ് ജോണ്‍സണ്‍ അവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.