2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ചിറക്കല്‍ ചെറുപുഴ പദ്ധതി യാഥാര്‍ഥ്യമാകുന്നു

കയ്പമംഗലം: എടത്തിരുത്തിയുടെ കാര്‍ഷിക പെരുമ വീണ്ടെടുക്കുവാന്‍ പ്രയോജനമാകുന്ന പൈനൂര്‍ കൂത്തുമാക്കല്‍ ചിറക്കല്‍ ചെറുപുഴ പദ്ധതി യാഥാര്‍ഥ്യമാകുന്നു. മേഖലയിലെ ഉപ്പുവെള്ള ഭീഷണി ഒഴിവാക്കി ശുദ്ധജലമെത്തിക്കുന്നതാണ് ഈ പദ്ധതി. അഡ്വ. വി.എസ് സുനില്‍ കുമാര്‍ കയ്പമംഗലം എം.എല്‍.എ ആയിരിക്കെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.80 കോടി രൂപ ചിലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സമീപ പ്രദേശങ്ങളായ കയ്പമംഗലം, പടിയൂര്‍, വലപ്പാട് എന്നീ പഞ്ചായത്തുകള്‍ക്ക് കൂടി ഈ പദ്ധതി പ്രയോജനകരമാണ്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു.
എടത്തിരുത്തി കെ.സി കാളിക്കുട്ടി സ്മാരക സാംസ്‌കാരിക നിലയത്തില്‍ നടന്ന രൂപീകരണ യോഗം ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.വി സതീഷ്, കൃഷി ഓഫീസര്‍ എം.എച്ച് മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാനായി ബൈന പ്രദീപിനെയും, കണ്‍വീനറായി അഡ്വ. വി.കെ ജ്യോതി പ്രകാശിനെയും, എ.വി സതീഷിനെ ട്രഷററായും തെരഞ്ഞെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.