2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചിണ്ടക്കി ഊരുവാസികള്‍ വോട്ട് ബഹിഷ്‌കരിക്കും

മുക്കാലി: താണിച്ചോട് ചിണ്ടക്കി ഊരുവാസികള്‍ ഇപ്രാവശ്യം ഒരു മുന്നണിക്കും വോട്ട് നല്‍കില്ല. കാലങ്ങളായി ഊരിനോടും ആദിവാസികളോടും അധികൃതര്‍ നടത്തുന്ന അവഗണയില്‍ പ്രതിഷേധിച്ചാണ് ഗോത്ര വിഭാഗത്തിന്റെ വോട്ട് ബഹിഷ്‌കരണം.
ആള്‍ കൂട്ടം തല്ലി കൊന്നു എന്ന ആരോപണം നില നില്‍ക്കുന്ന കൊല ചെയ്യപ്പെട്ട മധുവിന്റെ വീട് ഉള്‍പ്പെടുന്നതാണ് ചിണ്ടക്കി ഊര്. കൊല്ലപെട്ട മകന് നീതി ലഭിച്ചില്ലെന്നും ആരും തങ്ങളെ തിരിഞ്ഞ് നോക്കാറില്ലെന്നും മധുവിന്റെ അമ്മ മല്ലി പറയുന്നു. കേസുമായി മുന്‍പോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാത്തതുമാണ് വോട്ട് ബഹിഷ്‌കരിക്കാനുള്ള കാരണങ്ങളിലൊന്ന്.
കൂടാതെ ഊരിലേക്ക് നല്ലൊരു റോഡില്ലാത്തതും മറ്റൊരു കാരണമാണ്. തെരഞ്ഞെടുപ്പിന്റെ മുന്‍പ് റോഡ് വാഗ്ദാനം അധികൃതര്‍ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപ്പിലാക്കാനായിട്ടില്ല.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പരിഗണിക്കാമെന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഉറപ്പില്‍ വിശ്വാസമില്ലാത്തത് കൊണ്ട് ഊരുവാസികള്‍ കടുത്ത തീരുമാനം കൈകൊണ്ടതെന്ന് മുന്‍ വാര്‍ഡ് അംഗമായ ശാന്ത പറയുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും ഇത് വരെ പരിഹാരം കണ്ടെത്താനായിട്ടില്ല. 42 കുടുംബങ്ങളാണ് ചിണ്ടക്കി ഊരില്‍ താമസിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.