2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ചിങ്ങത്തില്‍ മഴയില്ല : നടീലിനായി തയ്യാറാക്കിയ പാടശേഖരങ്ങള്‍ വറ്റി വരണ്ടു

ആനക്കര: ചിങ്ങത്തില്‍ മഴയില്ല നടീലിനായി തയ്യാറാക്കിയ പാടശേഖരങ്ങളും ഞാറ്റുപാടങ്ങളും  വറ്റിവരണ്ടു നടാന്‍ കഴിയാതെ കര്‍ഷകര്‍ വെട്ടിലായി. തൃത്താല മേഖലയില്‍ പാടത്ത് പണി സജീവമായി തുടങ്ങിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഓണത്തിന് മുന്‍പ് നടീല്‍ നടത്താനായി തയ്യാറാക്കിയ പാടശേഖരങ്ങളും ഞാറ്റടികള്‍ക്കും വെളളം കിട്ടാതെ വരണ്ടു കിടക്കുകയാണ്.
ചിങ്ങത്തിലെ മഴക്കനുസരിച്ചാണ് നടീല്‍ നടത്തുന്നത്. പുഴയോരപ്രദേശമായ ആനക്കര പഞ്ചായത്തിലെ ഉമ്മത്തൂര്‍ പാടശേഖരത്താണ് നടാനായി തയ്യാറാക്കിയ പാടശേഖരങ്ങള്‍ വറ്റി വരണ്ടത്. പുഴയോരത്തെ പാടശേഖരങ്ങള്‍ മാത്രമല്ല കരിങ്കുറ പാടശേഖരങ്ങളും വരണ്ടു തുടങ്ങിയിട്ടുണ്ട്. നെല്‍കൃഷിക്കാര്‍ മാത്രമല്ല വര്‍ഷക്കാല പച്ചക്കറി ചെയ്തവരും മഴയില്ലാത്തതിനാല്‍ വെട്ടിലായിരിക്കുകയാണ്. ഓണത്തിന് വേണ്ടി തയ്യാറാക്കിയ പച്ചക്കറികള്‍, പൂക്കൃഷി എന്നിവയ്ക്കും വെള്ളമില്ലാത്തതിനാല്‍ വേനല്‍ക്കാലമെന്ന പോലെ കഴിഞ്ഞ ദിവസം മുതല്‍ നടീല്‍ തുടങ്ങിയിരിക്കുകയാണ്. ഇത്തവണ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപകമായി ഓണക്കാല പച്ചക്കറി കൃഷിചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.