2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ചിക്കമംഗളൂരുവില്‍ 2000 രൂപയുടെ വ്യാജന്‍

ചിക്കമംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ പുതിയ 2000 രൂപ നോട്ടിന്റെ വ്യാജന്‍.
പുതിയ 2000 രൂപ ജനങ്ങളുടെ കൈയില്‍ വ്യാപകമായി ലഭിക്കുന്നതിന് മുമ്പാണ് അതിന്റെ ഫോട്ടോകോപ്പി നല്‍കി വ്യാപാരിയെ പറ്റിച്ചത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ അശോക് എന്ന ഉള്ളി വില്‍പനക്കാരനാണ് നോട്ട് ലഭിച്ചത്.
ചിക്കമംഗളൂരു പട്ടണത്തിലെ എ.പി.എം.സി മാര്‍ക്കറ്റിലെ കച്ചവടക്കാരനായ അശോകില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ ഉള്ളി വാങ്ങിയ ശേഷമാണ് വ്യാജ നോട്ട് നല്‍കിയത്. യഥാര്‍ത്ഥ 2000 രൂപാ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റാണ് നല്‍കിയത്. നോട്ട് പുതിയതാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ നല്‍കിയത്. ഒറ്റനോട്ടത്തില്‍ മനസിലാവാതിരുന്ന അശോക് ബാക്കി തുക നല്‍കുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം നോട്ട് വിശദമായി പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ഥ നോട്ടിന്റെ ഫോട്ടോകോപ്പിയാണിതെന്ന് മനസിലായത്.അശോകില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച പൊലിസ് വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News