2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ചികിത്സ വേണം ഈ ആശുപത്രിക്ക്

ചെറുപുഴ: അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും കൃത്യമായ സേവനം ലഭിക്കാതെ വീര്‍പ്പുമുട്ടുകയാണു പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍. പേരില്‍ മാത്രമാണ് താലൂക്ക് ആശുപത്രിയെന്നും അതിനൊത്ത സേവനം നല്‍കാന്‍ അധികൃതരും ഉദ്യോഗസ്ഥരും തയാറാകുന്നില്ലെന്നും പരാതി ഉയരുന്നു. എലിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന ഡോക്ടര്‍മാരുടെ സേവനം കൃത്യമായി ഇല്ലാത്തതില്‍ രോഗികള്‍ വീര്‍പ്പുമുട്ടുന്നത്.
50 ലക്ഷം രൂപ അടിസ്ഥാന സൗകര്യത്തിനായി നല്‍കിയെന്നു അധികൃതര്‍ പറയുമ്പോഴും ഇത്തരത്തില്‍ സജ്ജീകരിച്ച സൗകര്യങ്ങളെല്ലാം ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നില്ലെന്ന് പരാതിയുമുണ്ട്. ഏഴു ഡോക്ടര്‍മാരെ ഇവിടെ നിയമിച്ചിട്ടുണ്ടെന്ന് പറച്ചിലില്‍ മാത്രം ഒതുങ്ങുന്നു. കേവലം രണ്ടുപേര്‍ മാത്രമാണ് ഫാര്‍മസിയില്‍ രോഗികള്‍ക്കായി മരുന്നുനല്‍കുന്നത്. കിടത്തി ചികിത്സയ്ക്കായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്ന് പറയുമ്പോഴും നല്‍കാന്‍ ഭക്ഷണം ഇല്ലാത്തതിന്റെ പേരില്‍ രോഗികളെ പ്രവേശിപ്പിക്കാറില്ലെന്നാണു അധികൃതര്‍ അറിയിച്ചത്. അടിസ്ഥാന വികസനത്തിനായി ലക്ഷങ്ങള്‍ മുതല്‍ മടക്കുമ്പോള്‍ ഇതു ജനങ്ങള്‍ക്കു വേണ്ടിയാകണമെന്നാണ് നാട്ടുകാരുടെ പക്ഷം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.