2017 February 21 Tuesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും തങ്ങളുടെ തന്നെ വ്യാജങ്ങള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
ജോണ്‍ ആല്‍വര്‍ട്ട്

ചാവക്കാട്ട് രണ്ട് കോടി മൂന്ന് ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

ചാവക്കാട്: നഗരസഭയില്‍ രണ്ടു കോടി മൂന്നുലക്ഷത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ടെന്‍ഡറുകള്‍ അംഗീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. നഗരസഭയുടെ ചരിത്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും വലിയ ടെണ്ടറാണ് ഇതെന്നും ജനങ്ങള്‍ക്കുള്ള പുതുവര്‍ഷ സമ്മാനമാണെന്നും ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പറഞ്ഞു. നഗരസഭ ദേശീയ ഉപജീവന മിഷന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ തലത്തില്‍ രൂപവല്‍കരിക്കുന്ന നഗരസകച്ചവട സമിതിയിലേക്ക് കൗണ്‍സിലര്‍മാരായ എ.എച്ച്. അക്ബര്‍, പി.എം.നാസര്‍ എന്നിവരെ യോഗത്തില്‍ തിരഞ്ഞെടുത്തു. കെ.എസ്.ഇ.ബി. ചാവക്കാട് മേജര്‍ സെക്ഷന്‍ വിഭജിച്ചു മറ്റൊരു സെക്ഷന്‍ രൂപീകരിക്കണമെന്ന് കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു. കുന്നംകുളം ഇലക്ട്രിക് ഡിവിഷന് കീഴില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ചാവക്കാട് സെക്ഷനില്‍ സേവനത്തിന്റെ കാര്യക്ഷമത വളരെ കുറവാണെന്ന് പ്രമേയം അവതരിപ്പിച്ച എ എച്ച്. അക്ബര്‍ പറഞ്ഞു. ടി.എസ് ബുഷറ പ്രമേയത്തെ പിന്താങ്ങി. കൗണ്‍സില്‍ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു. കുന്നംകുളം നഗരസഭയിലെ അറവു മാടുകളെ ചാവക്കാട് നഗരസഭ അറവു ശാലയില്‍ അറുത്തു കൊണ്ടുപോകുവാന്‍ നല്‍കിയ അനുമതി തുടരുവാന്‍ യോഗം തീരുമാനിച്ചു.ലൈസന്‍സില്ലാത്തവര്‍ ആട് മാടുകളെ അറക്കുവാന്‍ ചാവക്കാട് കൊണ്ടുവരുന്നുണ്ടെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷഅംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. നഗരസഭയില്‍ പി.എം.എ.വൈ പദ്ധതിയില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്കായി ജനുവരി 18ന് ശില്‍പശാല നടത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. രാവിലെ 10ന് മണത്തല ഗവ.സ്‌കൂളില്‍ നടക്കുന്ന ശില്‍പശാല ജി.ശങ്കര്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് , പ്രതിപക്ഷനേതാവ് കെ.കെ കാര്‍ത്യായനി, കൗണ്‍സിലര്‍മാരായ ജോയ്‌സി ആന്റണി, കെ.എസ് ബാബുരാജ്, ടി.എ ഹാരിസ്, സൈസന്‍ മാറോക്കി, പി.വി പീറ്റര്‍, കെ.എച്ച് സലാം തുടങ്ങിയവര്‍ പങ്കെടുത്തു.