2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ചാവക്കാട്ടെ എ.ടി.എം കവര്‍ച്ചാശ്രമം: പ്രതി പിടിയില്‍

ചാവക്കാട്: ചാവക്കാട് എസ്.ബി.ഐയുടെ എ.ടി.എം തകര്‍ത്ത പ്രതിയെ പൊലിസ് പിടികൂടി. ബിഹാര്‍ സ്വദേശി ശ്രാവണാണ് പിടിയിലായത്. രാത്രി 11.30ഓടെയാണ് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എ.ടി.എം ആണ് തകര്‍ത്തത്.

എ.ടി.എമ്മില്‍നിന്നും പണമെടുക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല. തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലിസിനോട് സമ്മതിച്ചു. എ.ടി.എമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ന്നിട്ടുള്ളത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ ശ്രാവണിന്റെ ചിത്രം പതിഞ്ഞിരുന്നു. 17 വര്‍ഷമായി ചാവക്കാട് കൂലിപ്പണിചെയ്യുന്ന ആളാണ്. ബ്ലാങ്ങാട് കള്ളുഷാപ്പില്‍നിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്. മദ്യപിച്ചിരുന്നുവെന്നും കള്ളുകുടിക്കാന്‍ വേണ്ടിയാണ് എ.ടി.എം തകര്‍ത്തതെന്നും ശ്രാവണ്‍ പറഞ്ഞു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.