
നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ റബര്‍ മോഷ്ടാക്കള്‍ വിലസുന്നു. പൊലിസില്‍ പരാതികള്‍ നല്‍കിയിട്ടും നടപടികളുണ്ടാവാത്തതിനെ തുടര്‍ന്നാണ് റബര്‍ മേഷണം വര്‍ധിക്കാനിടയായത്.
ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ, മൂലേപ്പാടം, മതില്‍മൂല ഭാഗങ്ങളിലാണ് റബര്‍ ഷീറ്റ് മോഷണം പതിവായിരിക്കുന്നത്. പത്തോളം മോഷ്ണങ്ങളാണ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നത്. ബുധനാഴ്ച്ച രാത്രി ഇടിവണ്ണ കുളത്തനാല് മാത്യുവിന്റെ 80ഷീറ്റുകളും, ചൊവ്വാഴ്ച്ച രാത്രി വടപുറം സ്വദേശിയായ ജേക്കബിന്റെ ഒരു ക്വിന്റല്‍ ഒട്ടുപാലും മോഷ്ടാക്കള്‍ കവര്‍ന്നു. ആള് താമസമില്ലാത്ത തോട്ടങ്ങളിലെ പുകപ്പുരകളും വീടുകളും കേന്ദ്രീകരിച്ചാണ് മോഷണം.
ഇടിവണ്ണ മേഖലയിലെ പ്രധാന വരുമാന മാര്‍ഗമാണ് റബര്‍. രാത്രി കാലങ്ങളില്‍ മേഖലയില്‍ പൊലിസ് പെട്രോളിങ് ഇല്ലാത്തതും മോഷ്ടാക്കള്‍ക്ക് തുണയാവുകയാണ്.
പകല്‍ സമയങ്ങളില്‍ ആളില്ലാത്ത തോട്ടങ്ങള്‍ നോക്കി മനസിലാക്കിയാണ് രാത്രി മോഷണം നടത്തുന്നതെന്നാണ് നിഗമനം. മേഖലയില്‍ കര്‍ഷകര്‍ ആശങ്കയിലാണ്.