2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

ചാലിയാര്‍ കരകവിഞ്ഞു; വാഴയൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

 

കൊണ്ടോട്ടി: ചാലിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വാഴയൂരിലെ താഴ്ന്ന പ്രദേശങ്ങളിലും വയലുകളിലും വെള്ളം കയറി. വാഴയൂര്‍, പുഞ്ചപ്പാടം, തിരുത്തിയാട്, അത്താണിക്കല്‍, പൊന്നേംപാടം, വിരിപ്പാടം, അഴിഞ്ഞിലം എന്നിവിടങ്ങളിലാണ് ചാലിയാറില്‍നിന്ന് വെള്ളം കയറിയത്. തിരുത്തിയാട്ടെ ജി.എം.എല്‍.പി. സ്‌കൂളില്‍ വെള്ളം കയറി.
പുഞ്ചപ്പാടം-ഇയ്യത്തിങ്ങല്‍-ചുങ്കപ്പള്ളി റോഡ്, വാഴയൂര്‍-പുഞ്ചപ്പാടം റോഡ്, തിരുത്തിയാട് അത്താണിക്കല്‍ റോഡ്, പൊന്നേംപാടം-കോട്ടുപാടം റോഡ് എന്നിവ വെള്ളത്തിനടിയിലായി. കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന ബുധനാഴ്ച അര്‍ധരാത്രി മുതലാണ് ചാലിയാര്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. രാവിലെ തന്നെ വയലുകള്‍ വെള്ളത്തിനടിയിലായി. വാഴയൂര്‍, ചുങ്കപ്പള്ളി, തിരുത്തിയാട്, അത്താണിക്കല്‍, പൊന്നേംപാടം, വിരിപ്പാടം തുടങ്ങിയ ഭാഗങ്ങളിലെ ആയിരക്കണക്കിന് വാഴകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം കനത്ത കാറ്റും മഴയും പ്രദേശത്ത് വ്യാപക നാശം വിതച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.