2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ചാരായം വില്‍പന: മൂന്നുപേര്‍ പിടിയില്‍

ഇരിങ്ങാലക്കുട: അനധികൃതമായി ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന മൂന്ന് പേരെ ഇരിങ്ങാലക്കട സി.ഐ എം.കെ സുരേഷ് കുമാര്‍, എസ്.ഐ സി.വി ബിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു. കാരുമാത്ര തെക്കേ കടലായി സ്വദേശികളായ കണ്ണേങ്കലത്ത് ശ്രീജിത്ത് (27), രഞ്ജിത്ത് (30), കണിയങ്കാട്ടില്‍ രാജേഷ് (38)എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളില്‍ നിന്ന് അനധികൃതമായി വാറ്റിയ ചാരായവും 25 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പൊലിസ് പിടിച്ചെടുത്തു. ഇന്റര്‍നെറ്റിലുടെയും യൂ ട്യൂബ് വിഡിയോകളിലൂടെയുമാണ് പ്രതികള്‍ വീര്യം കൂടിയ ചാരായം നിര്‍മിക്കാന്‍ പ്രാവീണ്യം നേടിയത്. കാരുമാത്ര കടലായി മേഖലകളില്‍ വ്യാപകമായി ചാരായ വാറ്റും കച്ചവടവും നടക്കുന്നുവെന്ന് പൊലിസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് ഈ മേഖലകളില്‍ രഹസ്യമായി നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്. പി ഫേമസ് വര്‍ഗീസിന്റെ പ്രത്യേക അന്വേഷണ സംഘങ്ങളായ എസ്.ഐ ഡേവിസ് എ.വി, എ എസ്.ഐമാരായ സിജുമോന്‍, വേണുഗോപാല്‍ ടി.കെ, സി.പി.ഒമാരായ സുനീഷ് കെ.വി, എ.കെ മനോജ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.