2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ചാരപ്രവർത്തനം: പാക് ഉദ്യോഗസ്ഥന് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ ചോര്‍ത്തിയ പാക് ഹൈകമ്മിഷന്‍ ഉദ്യോഗസ്ഥന് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിനാണ് 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

അക്തറിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ പാകിസ്താന്‍ നിഷേധിച്ചു.

അതേസമയം രേഖകള്‍ കൈമാറിയെന്നു സംശയിക്കുന്ന രണ്ട് പേരെ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൗലാന റംസാന്‍, സുഭാഷ് ജാംഗിര്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ബിഎസ്എഫിന്റെ സേനാ വിന്യാസം ഉള്‍പ്പെട്ട കാര്യങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. അതിര്‍ത്തിയിലെ ബിഎസ്എഫ് സൈനിക വിന്യാസം അടയാളപ്പെടുത്തിയ മാപ്പുകളും പ്രതിരോധ രഹസ്യങ്ങളും ഇവരില്‍നിന്നു പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്്.

പ്രതിരോധ വിവരങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് 2015 നവംബറില്‍ അഞ്ച് പേരെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അക്തര്‍ അടക്കമുള്ള പാക് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.