2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ചാരക്കേസ് കെട്ടിച്ചമച്ചത് അന്നത്തെ എസ്.ഐ വിജയന്‍: ഫൗസിയ ഹസന്‍

 

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചത് അന്നത്തെ എസ്.ഐ ആയിരുന്ന വിജയനാണെന്നും അദ്ദേഹത്തിന് തങ്ങളോടുള്ള വിരോധമാണ് ഈ കേസിനാധാരമെന്നും കേസില്‍ ആരോപണ വിധേയയ മാലി സ്വദേശിനി ഫൗസിയ ഹസന്‍. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അന്ന് താന്‍ കുറ്റസമ്മതം നടത്തിയതെന്നും അവര്‍ പറഞ്ഞു.
ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നീതികിട്ടിയതില്‍ സന്തോഷമുണ്ട്. കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. കേരള സര്‍ക്കാര്‍ തനിക്കും നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഡ്വ.പ്രസാദ് ഗാന്ധി മുഖേനെയാണ് കോടതിയെ സമീപ്പിക്കുന്നത്. ബാക്കി കാര്യങ്ങളെല്ലാം അദ്ദേഹവുമായി കൂടിയാലോചിച്ച് ചെയ്യും.
മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരെ ചാരക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ കേസ് കെട്ടിച്ചമച്ചതാണെന്നാണ് സുപ്രിംകോടതി വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തിയത്.
ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ കോടതിയെ സമീപ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിം കോടതി വിധിച്ചു. അത് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുകയും ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.