2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ചാനലിലെ പരിപാടി തുടരണമെന്ന് സിദ്ദു; നിയമോപദേശം തേടി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ചാനലില്‍ താന്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന പരിപാടി നിര്‍ത്താനാവില്ലെന്ന് പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവായി മത്സരിച്ച് വിജയിച്ച മുന്‍ ക്രിക്കറ്റര്‍ നവജ്യോത് സിങ് സിദ്ദു. മന്ത്രിസ്ഥാനം തന്റെ ജോലിക്ക് തടസ്സമാവില്ലെന്നും ടി.വി പരിപാടിയില്‍ നിന്ന് ഒഴിവാകാനാവില്ലെന്നും അദ്ദേഹം മുഖ്യമന്ത്രി അമരീന്ദറിനെ അറിയിച്ചു. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സിദ്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

സ്റ്റാന്‍ഡ് അപ് കോമഡിയനായ കപില്‍ ശര്‍മ അവതരിപ്പിക്കുന്ന കപില്‍ ശര്‍മ ഷോയിലാണ് സിദ്ദു പങ്കെടുക്കുന്നത്. രണ്ടു ഷോ ചിത്രീകരിക്കാന്‍ ആഴ്ചയില്‍ അഞ്ചു മണിക്കൂര്‍ മാത്രം മതിയെന്നും ശനിയാഴ്ച രാത്രികളിലാണ് ഇത് നടക്കാറുള്ളതെന്നും സിദ്ധുവിന്റെ ഭാര്യയും മുന്‍ എം.എല്‍.എയുമായ നവജോത് കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News