2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ചാക്ക ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ സീറ്റ് ഒഴിവ്

ചാക്ക ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ എന്‍.സി.വി.റ്റി മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 14 ന് രാവിലെ എട്ട് മുതല്‍ 10.30 വരെ കൗണ്‍സലിംഗ് നടത്തും. അപേക്ഷിച്ചിട്ടുള്ളവരില്‍ ജനറല്‍ വിഭാഗത്തില്‍ 210 വരെയും എസ്.സി വിഭാഗത്തില്‍ 185 വരെയും ഇന്‍ഡക്‌സ് മാര്‍ക്കുള്ളവരും നോണ്‍ മെട്രിക് ട്രേഡുകളില്‍ ജനറല്‍ വിഭാഗത്തില്‍ 180 വരെയും മുസ്ലീം വിഭാഗത്തില്‍ 170 വരെയും ഇന്‍ഡക്‌സ് മാര്‍ക്കുള്ളവരും, അസല്‍ രേഖകള്‍, ആധാര്‍ കാര്‍ഡ്, രണ്ട് ഫോട്ടോ, നിശ്ചിത ഫീസ് എന്നിവ സഹിതം എത്തണം. ലിസ്റ്റ് ഐ.ടി.ഐ വെബ്‌സൈറ്റിലും നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് www.itichackai.kerala.gov.in


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.