2017 February 23 Thursday
അല്‍പജ്ഞാനം അപകടമാണെങ്കില്‍ അപകടരഹിതമാകാന്‍ മാത്രം അറിവുള്ളവന്‍ എവിടെയാണുള്ളത്.
ഹക്‌സലി

ചാക്കീരി അഹമ്മദ് കുട്ടി അധ്യാപക അവാര്‍ഡ് മുഹമ്മദ് കോയ തങ്ങള്‍ക്ക്

 

വേങ്ങര: മുന്‍ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയുടെ സ്മരണാര്‍ഥമുള്ള അധ്യാപക അവാര്‍ഡിന് ഊരകം മര്‍ക്കസുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയ തങ്ങള്‍ അര്‍ഹനായി. വേങ്ങര ഉപജില്ലാ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന അവാര്‍ഡ് വിതരണം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഉപജില്ലാ സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എ.കെ സൈനുദ്ദീനും കൗണ്‍സില്‍ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ അബ്ദുല്‍ കലാമും ഉദ്ഘാടനം ചെയ്തു. കളത്തിങ്ങല്‍ ബഷീര്‍ അഹമ്മദ് അധ്യക്ഷനായി.
കെ.ടി അമാനുല്ല അനുസ്മരണ പ്രഭാഷണം നടത്തി. വി.ടി സുബൈര്‍ തങ്ങള്‍, വടക്കയില്‍ ശരീഫ്, സി.കെ അഹമ്മദ് കുട്ടി, എം അഹമ്മദ്, കെ.എം അബ്ദുളള, കടക്കോട്ടീരി വീരാന്‍ കുട്ടി, കെ.പി നാസര്‍, എ.വി ഇസ്ഹാഖ്, ഫാറൂഖ് പത്തൂര്‍, പി.കെ നാസര്‍, കെ.എം ഹനീഫ, പി മജീദ്, കെ.വി ഹബീബുറഹ്മാന്‍, പി.കെ നൗഫല്‍, പി അബ്ദുല്‍ അസീസ്, എ.കെ ശമീര്‍, കെ അന്‍വര്‍ സാദത്ത്, എ ഇബ്രാഹീം, കെ.സി ഫൈസല്‍, പി ഹുസൈന്‍, കെ റസാക് വിവിധ സെഷനുകളില്‍ സംസാരിച്ചു.