2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ചള്ളി കടപ്പുറത്ത് വലയോട്ട വള്ളക്കാര്‍ക്ക് കൂറ്റന്‍ തിരണ്ടി, നെമ്മീന്‍ ചാകര

അമ്പലപ്പുഴ: കരകാണാ കടലിലെ അഞ്ചുദിവസത്തെ കഠിനാധ്വാനത്തിനൊടുവില്‍ തീരത്തണഞ്ഞപ്പോള്‍ മനം നിറയുന്ന മത്സ്യക്കാഴ്ച്ച. ഇന്നലെ രാവിലെ ചള്ളി കടപ്പുറത്ത് തീരത്തടുത്ത വലയോട്ടവള്ളങ്ങള്‍ക്കു കിട്ടിയ മത്സ്യം കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്.
കൂറ്റന്‍ തിരണ്ടികള്‍, ചൊറക്, നെമ്മീന്‍, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ ഏറെ പണിപെട്ടാണു വള്ളക്കാര്‍ക്ക് കരക്കെത്തിക്കാന്‍ കഴിഞ്ഞത്. 10 കിലോ മുതല്‍ 50 കിലോ വരെ ഭാരമുള്ളവയായിരുന്നു ഏറെയും. പങ്കായത്തില്‍ കെട്ടി തോളിലേറ്റിയാണു വലിയ തെരണ്ടികള്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ തൊഴിലാളികള്‍ കരക്കെത്തിച്ചത്. ഒരു മത്സ്യത്തിന്റെ വില 5,000 രൂപ മുതല്‍ 25,000 രൂപ വരെയായിരുന്നു.
ചന്തക്കടവിലെ ലേലതുക തുമ്പോളി, കാട്ടൂര്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള വലയോട്ട വള്ളങ്ങളാണു മത്സ്യങ്ങളുമായി ചള്ളി തീരത്ത് എത്തിയത്. ചൂണ്ടയിലും എച്ച്.എം വലകളും ഉപയോഗിച്ചാണു വലയോട്ടവള്ളക്കാര്‍ മത്സ്യം പിടിക്കുന്നത്. മത്സ്യബന്ധനത്തിനായി കരയില്‍നിന്നു പുറപ്പെടുന്ന വലയോട്ടക്കാര്‍ മൂന്നു മുതല്‍ അഞ്ചുദിവസം വരെ കഴിഞ്ഞാണു മത്സ്യവുമായി കരക്കെത്തുന്നത്. എന്നാല്‍ വള്ളങ്ങള്‍ കരക്ക് അടുക്കുന്നതുവരെ മത്സ്യങ്ങള്‍ വലയില്‍ കുടങ്ങി കടലില്‍ തന്നെ കിടക്കുന്നതിനാല്‍ കരക്കെത്തിച്ചതിനുശേഷം മാത്രമേ ഇവയുടെ ജീവന്‍ പോകുകയുള്ളൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News